കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ 2000-2003 ബാച്ച് ബികോം വിദ്യാര്‍ഥികള്‍ രണ്ടു പതിറ്റാണ്ടിനു ശേഷം ഒത്തുകൂടി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ അധ്യാപകരെ ആദരിച്ചു.കലാലയ നാളുകളിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറി. എം.എ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ അധ്യക്ഷത വഹിച്ചു. ആന്റണി ജോണ്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സജിന്‍ പോള്‍, ഫാ.നോബി എല്‍ദോസ്,പ്രൊഫ.വി. ജെ പൗലോസ്, പ്രൊഫ.റെജിജോസഫ്, സൂസിപോള്‍,ഷേര്‍ലി.പി. ജോര്‍ജ്ജ്, ജേക്കബ്.കെ. മാത്യു,എം.എം. മേരി,സരിത.എസ് എന്നിവര്‍ പ്രസംഗിച്ചു
