കോതമംഗലം:രാജ്യാന്തരകസ്റ്റംസ് ദിനത്തോടനുബന്ധിച്ചു ലോക കസ്റ്റംസ് ഓർ ഗനൈസേഷൻ നൽകുന്ന പുരസ്കാരത്തിനു കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ റോയ് വർഗീസ് ഐ ആർ എസ് അർഹനായി.
ഈ വർഷം പുരസ്കാരത്തിനു തിരഞ്ഞെടുത്ത കേരളത്തിൽ നിന്നുള്ള ഏക ഉദ്യോഗസ്ഥനാണ്.വിവിധ രാജ്യങ്ങളിൽ കസ്റ്റംസ്, റവന്യൂ വിഭാഗങ്ങളിൽ മികച്ച സേവനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥരെയാണ് പുരസ്‌കാരത്തിന് തെരെഞ്ഞെടുക്കുന്നത്.
കഴിഞ്ഞ വർഷം കൊച്ചി വിമാനത്താവളത്തിൽ റോയ് വർഗീസിന്റെ നേതൃത്വത്തിൽ 196 കേസു കളിലായി 100 കോടി രൂപ വില മതിക്കുന്ന 105 കിലോഗ്രാം സ്വർണവും, അത്രതന്നെ വിലമതിക്കു ന്ന 108 കിലോഗ്രാം ലഹരിവസ്തുക്കളും പിടികൂടിയിരുന്നു.കായികതാരം കൂടിയായ റോയ് വർഗീസ് അത്ലറ്റിക്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ആണ്. കോതമംഗലം ചേലാട് ഇടയത്തുകുടിയിൽ കുടുംബാംഗമാണ്.






















































