കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ കളിക്കൂട്ടുകാരനായ ആയക്കാട്, പുലിമല സ്വദേശി ജോബിക്കാണ് കരൾ നൽകിയത്. രജീഷും കുടുംബവും നാടിനാകെ മാതൃകയാണെന്ന് എം എൽ എ പറഞ്ഞു . രജീഷ് മികച്ച സിനിമ ,നാടക അഭിനേതാവ് ,ഹ്രസ്വ സിനിമ നിർമ്മാതാവ് ,സംവിധായകൻ, എഡിറ്റർ, മികച്ച കരാട്ടെ മാസ്റ്റർ ,റ്റാറ്റ്യൂ സ്റ്റുഡിയോ ആർട്ടിസ്റ്റ് ,സാമുഹിക സാംസ്കാരിക പ്രവർത്തകൻ കൂടിയാണ് .
പുലിമല ജോബി നല്ല ഗായകൻ ,മികച്ച സിനിമ ,നാടക അഭിനേതാവ് ,കലാ സാംസ്കാരിക രംഗത്തും സജീവമാണ്. ജനസഭ സമ്മേളനത്തിൽ ഹരിത കർമ്മ സേന ,60 വയസു കഴിഞ്ഞ തൊഴിലുറപ്പു തൊഴിലാളികൾ ,ആശാ വർക്കർമാർ ,അങ്കണവാടി ജീവനക്കാർ ,വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ചടങ്ങിൽ ഉപഹാരം നൽകി എം എൽ എ അനുമോദിച്ചു .
സി പി ഐ എം നേതൃത്വത്തിൽ പുലിമല ഒമ്പതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനസഭ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു .
ബ്രാഞ്ച് സെക്രട്ടറി എ യു സിദ്ധീഖ് അധ്യക്ഷനായി.
സി പി ഐ ( എം ) നേതാക്കളായ ,പി എം മുഹമ്മദാലി ,ബിജു പി നായർ ,ടി സി മാത്യൂ,
ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനുവിജയ നാഥ് ,
പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയാർ, സഹകരണ സംഘം ബോർഡ് മെമ്പർ എം എ അൻഷാദ് , ബ്രാഞ്ച് അംഗങ്ങളായ ജോണിക്കുട്ടി കാനാമ്പുറത്തുകുടി,കെ കെ ബൈജു, എന്നിവർ പ്രസംഗിച്ചു .
ചിത്രം :കൂട്ടുകാരന് കരൾ പകത്തു നൽകിയ രജീഷ് രാമകൃഷ്ണനെ ആൻ്റണി ജോൺ എം എൽ എ ആദരിക്കുന്നു .



























































