കോതമംഗലം: ലയണ്‍സ് ക്ലബ് കോതമംഗലം ഗ്രേറ്ററിന്റെ നേതൃത്വത്തില്‍ ഐ ഫൗണ്ടേഷന്‍, ചേലാട് മാര്‍ ഗ്രിഗോറിയോസ് ദന്തല്‍ കോളേജ് എന്നിവയുടെ സഹകരണത്തോടെ നാടുകാണി സെന്റ് തോമസ് പള്ളിയില്‍ നേത്ര, ദന്ത പരിശോധന ക്യാമ്പ് നടത്തി.
വികാരി ഫാ. റോബിന്‍ പടിഞ്ഞാറേക്കുറ്റ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് പ്രസിഡന്റ് റെബി ജോര്‍ജ്, റീജിയണ്‍ സെക്രട്ടറി എല്‍ദോസ് ഐസക്, ഏരിയ കോ ഓര്‍ഡിനേറ്റര്‍ കെ.സി. മാത്യൂസ്, ക്ലബ് സെക്രട്ടറി കെ.എം. കോരച്ചന്‍, ട്രഷറര്‍ ജോര്‍ജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ പങ്കെടുത്തവരില്‍ അര്‍ഹരായവര്‍ക്ക് സൗജന്യമായി കണ്ണടകള്‍ നല്‍കി.






















































