മുവാറ്റുപുഴ : ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. 6 പേർക്ക് പരിക്കേറ്റു. ഇന്ന് ഞായറാഴ്ച വൈകിട്ട് 6ന് മുവാറ്റുപുഴ, നിരപ്പ്, ആട്ടായത്താണ് സംഭവം. ആട്ടായം തച്ചനോടിയിൽ ടി.എ.മനുപ് (34) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ആട്ടായം മഠത്തി കുന്നേൽ എം. എം.ജി ജോ (42)നെ കോലഞ്ചേരി മെഡിക്കൽ കോളേജിലും, മഠത്തികുന്നേൽ എം.എം.ജോ ജോ (36) മഠത്തി കുന്നേൽ എം.എം.ജിജി (39), പാപ്പ നേത്ത് നിതീഷ് കുമാർ (29) തെരുവം കുന്നേൽ ജോബി(40), വാഴക്കാലായിൽ രാജു (52) എന്നിവരെ പരിക്കുകളോടെ മുവാറ്റുപുഴ എം സി എസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് 6 മണിയോടെ തടി പണികഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം മഴയും ഇടിയും ഉണ്ടായതിനെ തുടർന്ന് റബർ തോട്ടത്തിനുള്ളിലെ ഷട്ടിൽ കയറി നിൽക്കുമ്പോഴാണ് ഇടിവെട്ടേറ്റത്. ഉടൻ നാട്ടുകാർ ഓടി കൂടി ആശുപത്രിയിൽ എത്തിച്ചങ്കിലും മനുപിൻ്റെ ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ തിങ്കളാഴ്ച നടക്കും. അഖിലയാണ് മനൂപിൻ്റെ ഭാര്യ, അബിയ (5) ഏക മകളാണ്. മരിച്ച മനൂബിനും പരിക്ക് പറ്റിയവർക്കും അടിയന്തിര സർക്കാർ ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് സി പി ഐ മണ്ഡലം സെക്രട്ടറി ടി.എം ഹാരിസ് എഡിഎമ്മിന് കത്ത് നൽകി.
TODAY NEWS (10/05/2021)
മൂവാറ്റുപുഴയില്‍ ഞായറാഴ്ച വൈകിട്ട് മിന്നലേറ്റ സംഘത്തിലെ ഒരാള്‍ കൂടി മരിച്ചു. മഠത്തികുന്നേല്‍ എം എം ജിജോയാണ് (42) മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്നലെ വൈകിട്ടുണ്ടായ മിന്നലില്‍ അട്ടായത്ത് തച്ചിലുകുടിയില്‍ മനൂബ് (34) മരിച്ചിരുന്നു. പണികഴിഞ്ഞു മടങ്ങിയ ആറംഗ സംഘത്തിനാണ് മിന്നലേറ്റത്.