കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ബാവായെ കൂടികാഴ്ച്ച നടത്തിയത്. കണ്ടനാട് ഭദ്രാസനം ഡോ. മാത്യൂസ് മോർ ഈവാനിയോസ്, അഭി. ഡോ. മാത്യൂസ് മോർ അന്തിമോസ്, കോഴിക്കോട് ഭദ്രാസനം പൗലോസ് മോർ ഐറിനിയോസ്,പരിശുദ്ധ യാക്കോബായ സുറിയാനി സഭ അൽമായ ട്രസ്റ്റീ തമ്പു ജോർജ് തുകാലൻ എന്നിവർ സന്നിഹിതരായിരുന്നു. കാലം ചെയ്ത അബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തിയതിനു ശേഷമാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ മടങ്ങിയത്






















































