Connect with us

Hi, what are you looking for?

CHUTTUVATTOM

ഐസിഡിഎസ് സൂപ്പർവൈസർ തസ്തികളിലേക്ക് ഉടൻ നിയമനം നടത്തണം : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ :  കോവിഡ് പ്രതിരോധ  പ്രവർത്തനങ്ങളിൽ  പ്രധാന പങ്കുവഹിക്കുന്ന തസ്തികയായ ഐ.സി.ഡി.എസ് സൂപ്പർവൈസർ തസ്തികയിലേക്ക് ഉടൻ തന്നെ നിയമനങ്ങൾ നടത്തണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ സർക്കാരിനോട് ആവശ്യപ്പെട്ടു.  സംസ്ഥാനത്താകെ നിലവിൽ ഇരുനൂറ്റിയൻപതോളം  ഒഴിവുകളാണ് ഉള്ളത്. മുഖ്യമന്ത്രി തന്നെ  അവശ്യ സർവീസിൽ ഐ.സി.ഡി.എസ് പദ്ധതിയുടെ കാര്യം എടുത്തു പറഞ്ഞിട്ടും വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലാതെ നട്ടംതിരിയുകയാണ് ഐ.സി.ഡി.എസ്. ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയിലേക്ക് 2018 ഡിസംബർ 29ന് പി.എസ്.സി  വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഒരു വർഷത്തിനുശേഷം ജനുവരി നാലിനാണ് പരീക്ഷ നടന്നത്. എണ്ണായിരത്തോളം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതിയെങ്കിലും നിലവിൽ സാധ്യത പട്ടിക പോലും പ്രസിദ്ധീകരിച്ചില്ല. ഈ തസ്തികയിയുടെ  പരീക്ഷയ്ക്ക് ശേഷം നടത്തിയ പല തസ്തികകളിലേയും ഷോർട്ട് ലിസ്റ്റ് ഇടുന്നതിനെ കുറിച്ച് പി.എസ്.സി  കമ്മിഷൻ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. ഐ.സി.ഡി.എസ് സൂപ്പർവൈസർ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനുള്ള കാലതാമസം നിയമനം അനിശ്ചിതത്വത്തിലേക്ക് ആകുകയാണ്.
അംഗനവാടിയുടെ നടത്തിപ്പ്  മുതൽ വയോജന  ക്ഷേമം വരെ സൂപ്പർവൈസർമാരുടെ ചുമതലയാണ്. ഭിന്നശേഷി ക്ഷേമം, വയോധിക കരുതൽ, തദ്ദേശസ്ഥാപനങ്ങളുടെ ക്ഷേമ ജോലികൾ എന്നിവയെല്ലാം ഐ.സി.ഡി.എസ് സൂപ്പർവൈസർ മാരുടെ കീഴിലാണ്.
സംസ്ഥാനത്താകെ 1327 സൂപ്പർവൈസർ തസ്തികകളാണ് നിലവിലുള്ളത്. അതിൽ ഇരുനൂറ്റിയൻപതോളം തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഒരു സൂപ്പർവൈസറുടെ കീഴിൽ 25 അംഗനവാടികൾ ആണ് ഉള്ളത്. ഒഴിവുകളുടെ എണ്ണം കൂടിയപ്പോൾ 25 അംഗനവാടികൾ എന്നത് നിലവിൽ  ഒരാൾക്ക്  മുപ്പതോളം അംഗനവാടികളുടെ ഇവിടെ അധികചുമതല ആയി കഴിഞ്ഞു. 6 സൂപ്പർവൈസർ തസ്തിക ഉള്ള ചില പ്രോജക്ട് ഓഫീസിൽ നിലവിൽ രണ്ട് സൂപ്പർവൈസർ എല്ലാം മാത്രമാണുള്ളത് ഉള്ളത്.
മാർച്ച്‌ 25 മുതൽ  ജൂലൈ 8 വരെ 18 വയസ്സിൽ താഴെയുള്ള 66 കുട്ടികൾ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്.  കൂടാതെ ഈ വർഷം 1240 പോക്സോ കേസുകൾ ആണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ  സാഹചര്യങ്ങൾ  നിലനിൽക്കുമ്പോൾ ആണ് കുട്ടികളുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക്  പ്രാദേശികതലത്തിൽ മേൽനോട്ടം വഹിക്കുന്ന ഐ.സി.ഡി.എസ്  സൂപ്പർവൈസർ എന്ന തസ്തികയിൽ ഇരുനൂറ്റിയൻപതോളം  ഒഴിവുകൾ സംസ്ഥാനത്തു ഉള്ളത്.
ലോക് ഡൗൺ ആയതോടെ കുഞ്ഞുങ്ങളുടെ പോഷകാഹാരം, പഠനം, ആരോഗ്യം എന്നിവയുടെ മേൽനോട്ടം അങ്കണവാടി ജീവനക്കാർക്ക് ഒപ്പമെത്തി ഉറപ്പാക്കേണ്ടത് സൂപ്പർവൈസർമാരാണ്. ഗർഭിണികൾ, രോഗികൾ എന്നിവരുടെ വിവരശേഖരണം, ചികിത്സ ഉറപ്പാക്കൽ എന്നിവയും സൂപ്പർവൈസർ മാരുടെ ചുമതലയാണ്. കോവിഡ് റാപ്പിഡ് റെസ്ക്യൂ ടീമിൽ അംഗങ്ങളായ ഐ.സി.ഡി.എസ് സൂപ്പർവൈസർ നിയമനത്തിൽ ഉള്ള കാലതാമസം കോവിഡ് പ്രവർത്തനങ്ങളെയും, വനിതാ ശിശു ക്ഷേമ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധത ഏറെയുള്ള ഒരു തസ്തിക എന്ന നിലയിൽ നിയമനം ദ്രുതഗതിയിൽ ആകേണ്ടത് ഈ സാഹചര്യത്തിൽ അത്യാവശ്യമാണെന്ന് എൽദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!