കുട്ടമ്പുഴ : പുഴമീന്‍ കൂട്ടിയുള്ള ശാപ്പാടിന്റെ രുചിയോര്‍ത്തു മാത്രമല്ല, കുട്ടമ്പുഴയാറിന്റെ തീരങ്ങളിൽ പരിസരവാസികൾ മീൻ പിടിക്കുന്നത്, അത് ഉപജീവനത്തിനും കൊറോണ സമയത്തെ അതിജീവനത്തിനുമായാണ്. പെരിയാറിന്റെ കീർത്തിയിൽ വളർന്ന വാളയാണ് മീൻ പിടിക്കുന്നവരുടെ ഇഷ്ടകഥാപാത്രം. പുല്ലന്‍, കരിമീന്‍, റോഗ്, മൃഗാള്‍, കുയിൽ, ആരോൺ, ഉരുൾ തുടങ്ങി വിവിധയിനം മീനുകളെയും മീൻപിടിക്കുന്നവർക്ക് കിട്ടാറുണ്ട്. ന്യൂ ജെനെറേഷൻ ചൂണ്ടകളും പണം കൊടുത്തു വാങ്ങുന്ന ഇരയുമാണ് മീൻ പിടുത്തതിനായി ഉപയോഗിക്കുന്നത്. പരിപ്പ് വടയും, പപ്പടവും , പൊറോട്ടയും ഒക്കെ ഇരയായി ഉപയോഗിക്കുന്നവർ ഉണ്ട്.
പുഴയുടെ ഒഴുക്കും ആഴവും മീനിന്റെ വരവും അറിയുന്നവര്‍ക്ക് ഭാഗ്യംകൂടി തുണച്ചാല്‍ ചാകര ഉറപ്പ് നൽകുകയാണ് പെരിയാർ. ഞായറാഴ്ചകളിലും അവധിദിവസങ്ങളിലും സമീപനഗരങ്ങളില്‍നിന്നുപോലും യുവാക്കളുടെ സംഘം ചൂണ്ടയിടാന്‍ കുട്ടമ്പുഴയുടെ തീരങ്ങളിൽ എത്താറുണ്ട്. വരുന്നവരെയാരേയും നിരാശരാക്കാതെ പെരിയാർ തന്റെ പനിനീർ പരപ്പിൽ ഒളിപ്പിച്ച സമ്പത്തു നൽകുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം കുട്ടമ്പുഴ നൂറേക്കർ സ്വദേശി തോമസിന് പെരിയാറിൽ നിന്ന് 15 കിലോയോളം തൂക്കമുള്ള കുയിൽ മീൻ ആണ് ചൂണ്ടയിൽ ലഭിച്ചത്.
ഇന്ത്യൻ ശുദ്ധജലാശയങ്ങളിലെ രാജാവെന്ന് പേരുകേട്ട മീനാണ് കുയിൽ മീൻ (മഹസീർ) തീൻമേശയിലെ വിഭവം എന്നതിനപ്പുറം ചൂണ്ടയിടൽ വിനോദോപാധിയായവരുടെ പ്രിയപ്പെട്ട മത്സ്യമാണിത് ( സ്‌പോർട്ട്‌സ് ഫിഷ് ) . പെരിയാർ, പമ്പ, ചാലക്കുടി, ചാലിയാർ, ഭാരതപ്പുഴ തുടങ്ങിയ പുഴകളുടെ ഉത്ഭവസ്ഥാനങ്ങളിൽ ഈ മത്സ്യത്തിന്റെ സാന്നിധ്യം കൂടുതലായുണ്ട്. ശീതമേഖലകളിലെ വെള്ളത്തിലാണ് ഇവ വളരുക. തോട്ട പൊട്ടിച്ചും നഞ്ചുകലക്കിയും മറ്റുമുള്ള അശാസ്ത്രീയമായ മീൻപിടിത്ത രീതികളും മണൽഖനനവും ഇത്തരം മീനുകളുടെ വംശനാശത്തിന് വഴിയൊരുക്കുന്നുണ്ട്.
ചൂണ്ടയുമായി മല്ലിടുന്ന വമ്പൻ കുയിൽ മീനിനെ പിടികൂടാൻ അത്ര എളുപ്പമല്ലന്ന് കുട്ടമ്പുഴ സ്വദേശിയായ ലടുക്ക വെളിപ്പെടുത്തുന്നു. വനമേഖലയോട് ചേർന്നുള്ള ജലാശയങ്ങളിൽ നിന്ന് പിടിക്കുന്ന മത്സങ്ങൾക്ക് വൻ ഡിമാൻഡ് ഉള്ളത്. കാലേകൂട്ടി മീൻ ബുക്ക് ചെയ്യുന്നവർ വരെയുണ്ടെന്ന് മീൻ പിടുത്തണം ഹരമാക്കിയെടുത്തിരിക്കുന്ന ജയൻ പറയുന്നു.
പെരിയാറിന്റെ മടിത്തട്ടിലിൽ വളർന്ന മീനുകളെ ആവശ്യമുള്ളവക്ക് ബന്ധപ്പെടുക; തോമസ് -9946454790, ജയൻ -7025647985.