കുട്ടമ്പുഴ: മണ്ണൊലിപ്പ് തടയുന്നതിനു വേണ്ടി തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച കയ്യാല സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. കുട്ടമ്പുഴ പഞ്ചായത്തിൽ 1ആം വാർഡിൽ ചക്കിമേട് ഭാഗത്ത് തവരാക്കാട് മത്തായിയിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് നിർമിച്ച കയ്യാലയാണ് കഴിഞ്ഞ ദിവസം രാത്രി ഇരുട്ടിന്റെ മറവിൽ സാമൂഹിക ദ്രോഹികൾ നശിപ്പിച്ചത്. മഴക്കാലത്തു ഒഴിക്കിയെത്തുന്ന മഴവെള്ളം മൂലം ഭീമമായ രീതിയിൽ മണ്ണ് ഒളിച്ച് പോകുന്നത് തടയുന്നതിനു വേണ്ടി കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം 20മീറ്ററുകളോളം നീളത്തിൽ കല്ല് ഉപയോഗിച്ചു നിർമിച്ച കയ്യാല ആണ് നശിപ്പിച്ചത്. സ്ഥലം ഉടമ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ്.
