കോതമംഗലം – കാട്ടാനക്കൂട്ടം തുടർച്ചയായി കൃഷിയിടത്തിലിറങ്ങി വൻ നാശനഷ്ടം ഉണ്ടാക്കുന്നതിൽ മനംനൊന്ത് കുട്ടമ്പുഴ പഞ്ചായത്തിലെ ഒരു കർഷകൻ തൻ്റെ തോട്ടത്തിലെ കുലച്ചു തുടങ്ങിയ വാഴകൾ വെട്ടിമാറ്റി. പൂയംകുട്ടി, തണ്ട് സ്വദേശി ചെമ്പിൽ സജി എന്ന കർഷകനാണ് തൻ്റെ നൂറുകണക്കിന് കുലച്ച വാഴകൾ വെട്ടിക്കളയുന്നത്. മൂന്നേക്കർ സ്ഥലത്ത് വാഴ കൂടാതെ കശുമാവ്, കപ്പ എന്നിവയായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസം രാത്രിയും കാട്ടാനക്കൂട്ടം സജിയുടെ കൃഷിയിടത്തിൽ എത്തിയിരുന്നു. വനാതിർത്തികളിൽ പൈനാപ്പിൾ, വാഴ, തെങ്ങ് എന്നിവ കൃഷി ചെയ്താൽ ആനകളെ കൂടുതലായി ആകർഷിക്കാൻ കാരണമാകും. വാഴ വെട്ടുന്നതിലൂടെ പ്രതിരോധവും, പ്രതിഷേധവുമാണ് സജി എന്ന കർഷകൻ പ്രകടമാക്കുന്നത്.



























































