കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം കോളനിയിലെ 75-ൽ പരം കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇനി ഓൺലൈൻ പഠനം ലഭ്യമാകും. സർക്കാരിന്റെ ഫസ്റ്റ്ബെൽ ഓൺലൈൻ പഠനം ആരംഭിച്ചങ്കിലും വൈദ്യുതിയോ, ടെലിവിഷിനോ ഇല്ലാത്തതിനാൽ ഇവിടുത്തെ കുടബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ് ലഭ്യമല്ലായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലാലു കോതമംഗലത്തുള്ള ഒരു പറ്റം യുവതി, യുവാക്കളുടെ കൂട്ടായ്മയായ Aspire Teamന്റെയും ബ്രിസ്ബെയിൻ സെവൻസ് വടംവലി ടീമിന്റെയും സഹകരണത്തോടെ ഓൺലൈൻ പഠനത്തിന് ആവിശ്യമായ ടെലിവിഷൻ, ഡിഷ് റ്റി വി, സോളാർ എനർജി ഉൾപ്പെടെ വാരിയം കോളനിയിൽ സ്ഥാപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലാലു ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഉൾപ്പെടെ ഉള്ള പ്രമുഖരും, Aspire ടീം അംഗങ്ങളും പങ്കെടുത്തു. ആഹ്ലാദ സൂചകമായി Aspire Team കോളനിയിലെ ജനങ്ങളുമായി മധുരം പങ്കിട്ടു. ഇതു പോലുള്ള കാരുണ്യ പ്രവർത്തനങ്ങളിൽ തുടർന്നും സജീവമായി പ്രവർത്തിക്കുമെന്ന് Aspire ടീം അംഗങ്ങൾ അറിയിച്ചു.