കോതമംഗലം :- തട്ടേക്കാട് ഗവൺമെന്റ് യു പി സ്കൂൾ അറുപത്തിയഞ്ചാമത് വാർഷികം ആഘോഷിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ഒരു വ്യാഴവട്ടക്കാലം സ്കൂളിൽ പ്രധാനാധ്യാപകനായിരുന്ന എം ഡി ബാബു സാറിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എൽ എസ് എസ്,യു എസ് എസ് പ്രതിഭകളെയും ജില്ലാതല ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനുമോദ് എം കെ യേയും വാർഡ് മെമ്പർ ആലീസ് സിബി ആദരിച്ചു.
മാതൃസംഘം ചെയർ പേഴ്സൺ ഗ്രേസി എൽദോസ്,പി റ്റി എ വൈസ് പ്രസിഡന്റ് ജിൻസൺ കെ ബി,പൂർവ്വവിദ്യാർത്ഥി സംഘടന ഭാരവാഹി പി കെ ചന്ദ്രൻ,സ്കൂൾ ലീഡർ കുമാരി സരയു സുരേഷ്,സ്റ്റാഫ് സെക്രട്ടറി രേഷ്മ സി ജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രധാനാധ്യാപിക മഞ്ജുളാ ദേവി ഇ കെ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബിനല വി കെ കൃതജ്ഞതയും പറഞ്ഞു.

























































