കുട്ടമ്പുഴ : റോഡിലെ കുഴികളിൽ 1001 കടലാസ് വഞ്ചിയിറക്കി പ്രതിഷേധം നടത്തി. കോണ്‍ഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് തട്ടേക്കാട് മുതൽ കുട്ടമ്പുഴ വരെ റോഡിലെ വെള്ളകുഴികളിലാണ് വഞ്ചിയിറക്കി പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് ടൗണ്‍ ഹാളിന് സമീപം പ്രതിഷേധ ധർണയും നടത്തി. കുട്ടമ്പുഴ – തട്ടേക്കാട് റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താതെ സഞ്ചാരയോഗ്യമല്ലാതായതിൽ പ്രതിഷേധിച്ചാണ് വഞ്ചിയിറക്കൽ സമരം സംഘടിപ്പിച്ചത്. 23 കോടി അനുവദിച്ചു പ്രാരംഭ ജോലികൾ ആരംഭിക്കുകയും, രണ്ട് വർഷത്തോളമായിട്ടും റോഡ് സഞ്ചാര യോഗ്യമാക്കാത്തതിൽ പ്രതിഷേതിച്ചുമാണ് വഞ്ചിയിറക്കൽ സമരം നടത്തിയത്.
റോഡ് വെട്ടിപ്പൊളിക്കുകയും , റോഡിൽ നിന്ന് മണ്ണ് എടുത്ത് സ്ഥലം നികത്തിയ ശേഷം കോൺട്രാക്ടർ പണി ഉപേക്ഷിക്കുകയും ചെയ്തതോടുകൂടി നാട്ടുകാർക്ക് കുഴിയും ചെളിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്രയാണ് ഇപ്പോൾ അനുഭവിക്കേണ്ടിവരുന്നത്. ഇതിൽ പ്രതിഷേതിച്ചുകൊണ്ടാണ് വെള്ളക്കുഴികളിൽ കടലാസ് വഞ്ചിയിറക്കി പ്രതിഷേധം സംഘടിപ്പിച്ചത്.