കുട്ടമ്പുഴ: താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂവപ്പാറ അങ്കണവാടിയിൽ നിയമ ബോധവൽക്കരണ ക്ലാസ് നടന്നു. യോഗം കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മേരീ കുര്യായാക്കോസ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ അങ്കണവാടി ടീച്ചർ ശ്രീദേവി യു. പി പാരാലീഗൽ വോളണ്ടിയർ വത്സ വിനു തുടങ്ങിയവർ പ്രസംഗിച്ചു. റിട്ടേഡ് സി ഡി പി ഓ. ഓ . ജുമൈല ബീവി ക്ലാസ് എടുത്തു.
