കോതമംഗലം: കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 700000 (ഏഴ് ലക്ഷം) രൂപ കൈമാറി. ബാങ്ക് പ്രസിഡൻ്റ് കെ കെ ശിവൻ ആൻ്റണി ജോൺ എം എൽ എക്ക് തുകയുടെ ചെക്ക് കൈമാറി. ചടങ്ങിൽ കോതമംഗലം അസി: രജിസ്റ്റാർ കെ വി സുധിർ ,ബാങ്ക് സെക്രട്ടറി ബെന്നി ദാനിയേൽ, ബോർഡ് മെമ്പർമാരായ എം പി ജയിംസ്, ആൻ്റണി ഉലഹന്നാൻ എന്നിവർ പങ്കെടുത്തു.
