കുട്ടമ്പുഴ: കനത്ത മഴയിലും കാറ്റിലും സത്രപ്പടിയിൽ വീടുകളുടെ കയ്യാല ഇടിഞ്ഞു. കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി നാലൂ സെൻ്റ് കോളനിയിലെ നിരവതി വീടുകളുടെ കയ്യാല ഇടിഞ്ഞു വീഴുകയും ചെയ്തു. 25-ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നുത്. കുന്നിൻ മലമുകളിൽ നിന്നു വരുന്ന വെള്ള കെട്ടുകൾ നിരവതി വീടുകൾ അപകട ഭീക്ഷണിയിലാണ്. നിരവതി വീടുകളുടെ അടിത്തട്ടിൽ ഉറവുകളും കാണപ്പെടുന്നുണ്ട്.
മടത്തിപറമ്പിൽ തങ്കമണിയുടെ വീടിൻ്റെ സംരക്ഷണ ഭിത്തി പൂർണ്ണമായ് തകർന്നു വീണു. പെരുമ്പിള്ളി കുമാരൻ്റെ കയ്യാല ഇടിഞ്ഞ നിലയിൽ വടക്കേ കുഴികയിൽ ജോസിൻ്റെ വീടിൻ്റെ അടുക്കളയിലേക്കാണ് വെള്ളകെട്ട് വന്ന് കയ്യാല ഇടിഞ്ഞു വീണത്. ശാസ്ത്താങ്കൽ മറിയക്കുട്ടിയുടെ വീടിൻ്റെ സംരക്ഷണഭിത്തിയും പൂർണ്ണമായി തകർന്നു വീണു. പടിക്ക മാലിൽ രാജുവിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. നിരവതി വീടുകൾ ഇനിയും ഇവിടെ ഭീക്ഷണിയിലാണ്.
കോളനി നിവാസികൾ പറയുന്നുത് ഇവിടെ സംരക്ഷണഭിത്തിയല്ല ഞങ്ങൾക്ക് ആവശ്യം മറിച്ച് ഒരു പുനരദിവാസമാണ് വേണ്ടതെന്നും,ഞങ്ങളെ ഇവിടെ നിന്ന് മാറ്റി പുതിയ സ്ഥലത്ത് താമസ സൗകര്യം ഒരുക്കി തരണമെന്നുമാണ് ഇവർ അതികൃധരോട് ആവശ്യപ്പെടുന്നത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, വില്ലേജ് ആഫീസർ ഭരതൻ, പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ എ സിബി, ജോഷി പൊട്ടക്കൽ, ഷീല രാജീവ്, മേരീ കുര്യാക്കോസ്, ആഷ് വിൻ ജോസ്, ബേബി പോൾ എന്നിവർ സ്ഥലം സന്ദർശിച്ചു.