കുട്ടമ്പുഴ : പൂയംകുട്ടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങൾ KPCC വൈസ് പ്രസിഡൻ്റ് ജോസഫ് വാഴയ്ക്കൻ സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കർഷകരുടെ കൃഷിയിടങ്ങളാണ് കാട്ടാനക്കുട്ടം നശിപ്പിച്ചത്. ഈ മേഖലകളിൽ നേരിട്ടെത്തി അദ്ദേഹം കർഷകരുമായി ആശയവിനിമയം നടത്തി. സർക്കാർ അടിയന്തിര നടപടികൾ സ്വീകരിച്ചു ട്രെൻഡിജിങ്ങ് നിർമ്മിക്കുകയും, റെയിൽഫെൻസിങ്ങ് സ്ഥാപിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷ്ണിയുയർത്തുന്ന സാഹചര്യത്തിൽ കാട്ടാന ശല്യം തടയുവാൻ വേണ്ട നടപടികൾ സ്വീകരിക്കാതെ സർക്കാർ തുടർന്നും മുന്നോട്ട് പോയാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
KPCC നിർവാഹക സമിതി അംഗം KP ബാബു,കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എബി എബ്രാഹം, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സിബി KA, പീറ്റർ, മണ്ഡലം പ്രസിഡൻ്റ് ഫ്രാൻസീസ് ചാലിൽ ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജെയിൻ ജോസ്, ബേസിൽ തണ്ണിക്കോട്ട്, ആഷ്ബിൻ ജോസ്, ലിജോ, ബോബി എന്നിവർ ഒപ്പമുണ്ടായിരുന്നു.