കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച താലിപ്പാറ – കൊല്ലപ്പാറ റോഡിൻ്റെയും, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം ആരംഭിക്കുന്ന മാമലക്കണ്ടം താലിപ്പാറ – മേട്നാപാറ റോഡിൻ്റെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി, പഞ്ചായത്ത് മെമ്പർ ശ്രീജ ബിജു,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി എൻ കുഞ്ഞുമോൻ,മുൻ പഞ്ചായത്ത് മെമ്പർ മാരിയപ്പൻ നെല്ലിപ്പിളള, മാമലക്കണ്ടം എസ് സി ബി പ്രസിഡൻ്റ് കെ പി ഗോപിനാഥ്,അസിസ്റ്റൻ്റ് എഞ്ചിനീയർ എൽ എസ് ജി ഡി ആർ ഹരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർഡ് മെമ്പർ സെൽമ പരീത് സ്വാഗതവും,സംഘാടക സമിതി അംഗം കെ ജി ബിജു നന്ദിയും പറഞ്ഞു.