കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിൽ ഇന്ന് അവതരിപ്പിച്ച ബഡ്‌ജറ്റ് എൽ.ഡി.എഫ് അംഗങ്ങൾ ബഹഷ്‌കരിച്ചു. 2022-23 സാമ്പത്തിക ബഡ്ജറ്റ് അവതരിപ്പിക്കുവാൻ വൈസ് പ്രസിഡൻറ് ബിൻസി മോഹൻ യോഗ്യയല്ലെന്ന് ആരോപിച്ചാണ് എൽ ഡി എഫ്.ബഡ്ജറ്റ് ബഹിഷ്കരിച്ചത്. പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ ബഡ്ജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടങ്കിലും നിരസിക്കുകയായിരുന്നു. സർക്കാരിൻ്റെ പണം തിരിമറി നടത്തിയെന്ന് ആരോപണം നേരിടുന്ന ബിൻസി മോഹൻ തയ്യാറിക്കിട്ടുള്ള ബഡ്ജറ്റ് വിശ്വാസയോഗ്യമല്ലെന്ന് എൽ.ഡി.എഫ് അംഗങ്ങൾ വെളിപ്പെടുത്തുന്നു. നിലവിൽ തദ്ദേശ സ്വയ ഭരണ വകുപ്പ് ഓംബുഡ്സ്മാനും സംസ്ഥാന ഇലക്ഷൻ കമ്മിഷനിലും വൈസ് പ്രിസിഡന്റിനെതിരെ പരാതി നൽകിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് പഞ്ചായപ്രസിഡൻറ് ബഡ്ജറ്റ് അവതരിപ്പിക്കണമെന്നും വൈസ് പ്രസിഡൻ്റന് യോഗ്യതയില്ലെന്നും ആരോപിച്ചു എൽ ഡി.എഫ് അംഗങ്ങൾ ബഡ്ജറ്റ് യോഗം ബഹിഷ്കരിച്ചത്.
