കോതമംഗലം :കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ടൂറിസത്തിനും, ഭവന നിർമ്മാണത്തിനും, കർഷകർക്കും, ട്രൈബൽ ഉന്നതികൾക്കും ഊന്നൽ നൽകിക്കൊണ്ട് ബജറ്റ്.77,18,20118( 77 കോടി പതിനെട്ടു ലക്ഷത്തി ഇരുപതിനായിരത്തി ഒരുനൂറ്റി പതിനെട്ട് )രൂപ വരവ് പ്രതീക്ഷിച്ചുകൊണ്ടും, 76, 64,92801രൂപ ചെലവും പ്രതീക്ഷിച്ച,53,27,317( 53 ലക്ഷത്തി ഇരുപത്തി ഏഴായിരത്തി മൂന്നുറ്റി പതിനേഴ് ) രൂപ നീക്കി ബാക്കിയുള്ള ബഡ്ജറ്റ് കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോസ് ബേബി അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന ബഡ്ജറ്റ് യോഗത്തിൽ മൃഗസംരക്ഷണം, ആരോഗ്യം, വന്യമൃഗ ശല്യത്തിന് പരിഹാരം, എന്നിവയ്ക്കും പ്രാധാന്യം നൽകിയായിരുന്നു അവതരണം . ടൂറിസം പദ്ധതികൾക്കായി 40 ലക്ഷം,ലൈഫ് വീടുകൾക്കായി ഒരു കോടി, വന്യ മൃഗ ശല്യത്തിനെതിരെ കർഷകർകക്കയി 50 ശതമാനം സബ്സിഡിയിൽ ഫെൻസിങ് സ്ഥാപിക്കുന്നതിനായി 40 ലക്ഷം രൂപ എന്നിവ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാന്തി വെള്ളക്കയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരുൺ ചന്ദ്രൻ, ലിസി സൈമൺ, റോബിൻ സാബു, സനോജ് ഗോപാലൻ, ശ്രീജിത്തു ശിവൻ, എം കെ രാമചന്ദ്രൻ, ഈ കെ ജോഷി, കെ പി ഗോപിനാഥ്, കവിത ഗോപകുമാർ, സൽമ ഷാനവാസ്, അരുണിമ വിനിഷ, റോമി ബിനോയ്, ബിന്ദു രാജേന്ദ്രൻ, ഭാഗ്യലക്ഷ്മി രാജൻ, സെക്രട്ടറി പോൾസൺ റോബർട്ട്,എന്നിവർ പങ്കെടുത്തു






















































