കുട്ടമ്പുഴ : രണ്ട് വർഷം മുൻപ് പോക്‌സോ കേസിൽ പിടികൂടിയ പ്രതി കോവിഡ് സെന്ററിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. 2019 യിൽ പോക്‌സോ കേസിൽ ഉൾപ്പെടുകയും, 2020 യിൽ പോലീസ് പിടികൂടുകയുമായിരുന്നു. റിമാൻഡിൽ തുടരവേ കോവിഡ് പരിശോധനയിൽ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് കറുകുറ്റി കോവിഡ് സെന്ററിലേക്ക് ചികിത്സാർത്ഥം മാറ്റുകയുമായിരുന്നു. അവിടെനിന്നാണ് പ്രതി രക്ഷപെട്ടത്. കുട്ടമ്പുഴ മാമലക്കണ്ടം അഞ്ചുകുടി രാമകൃഷണന്റെ മകൻ മുത്തിനെയാണ് (21) ഇന്ന് കുട്ടമ്പുഴ പോലീസ് സാഹസികമായി പിടികൂടിയത്.
കോവിഡ് സെന്ററിൽ നിന്ന് പ്രതി ചാടിപ്പോയതിനെ തുടർന്ന് നെടുമ്പാശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരുമ്പോൾ ആണ് പ്രതി മാമലകണ്ടത്തുള്ള വീട്ടിൽ എത്തിയതായി വിവരം ലഭിക്കുകയും, പോക്‌സോ കേസിലെ വാറന്റിന്റെ അടിസ്ഥാനത്തിൽ കുട്ടമ്പുഴ സി.ഐ മഹേഷ് കുമാർ കെ.എം, എസ്.സി.പി.ഓ ബിനിൽ പോൾ, സി.പി.ഓ അഷരഫുൽ അമീൻ, സി.പി.ഓ അഭിലാഷ് ശിവൻ തുടങ്ങിയവരുടെ നേത്രത്വത്തിൽ പ്രതിയെ പിടികൂടുന്നത്. മുവാറ്റുപുഴ പോസ്കോ കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
