കുട്ടമ്പുഴ: കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി ബുദ്ധിമുട്ടുന്ന നൂറേക്കർ കാക്കനാട്ട് വിമല ആന്റണിയ്ക്കായ് യുവ ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്, യുവ പബ്ലിക് ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ നോൺ സ്റ്റോപ്പ് ഗാനമേളയിൽ നിന്നു സമാഹരിച്ച 1,0,5000 രൂപ പഞ്ചായത്ത് പ്രസിഡന്റ്കാന്തി വെള്ളക്കയാൻ ഏറ്റുവാങ്ങി വിമല ചികിൽസാ സഹായ നിധി സമിതിക്കു കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ , വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി, മെമ്പർ രേഖ രാജു. മുരളി കുട്ടമ്പുഴ ,ജയ്മാൻ ജോസഫ്, ബിനിൽ. കെ.ബേബി, സണ്ണി കുര്യാക്കോസ്, പി.ബി. ബിനു, ആഷ്ബിൻ ജോസ്, പി.ജി. സ്വാഗത്, എന്നിവർ പങ്കെടുത്തു.