Connect with us

Hi, what are you looking for?

CHUTTUVATTOM

കുടമുണ്ട എസ് എസ് എം എൽ പി സ്കൂളിലേക്ക്, സി പി ഐ എം മാർച്ച് നടത്തി.

കോതമംഗലം : സംസ്ഥാനത്ത് സെൻസസ് നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി എന്യൂമറേറ്റർമാരെ നിശ്ചയിക്കുന്നതിനായി കോതമംഗലം തഹസിൽദാർ കുടമുണ്ട സീതി സാഹിബ് മെമ്മോറിയൽ സ്കൂൾ ഹെഡ്മാസ്റ്റർക്കായി അയച്ച സർക്കുലർ
എൻ പി ആർ നടപ്പിലാക്കുന്നതിനാണെന്നും എൻ പി ആർ നടപ്പിലാക്കില്ലെന്ന സംസ്ഥാന
സർക്കാർവാദം ശരിയല്ലെന്നും ആരോപിച്ച്കൊണ്ട് സ്കൂളിലെതന്നെ അദ്ധ്യാപകൻ  വാട്ട്അപ്പ് വഴി മെസേജ് പ്രചരിപ്പിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന സമീപനത്തിൽ പ്രതിഷേധിച്ച് സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. കുടമുണ്ട ജംഗ്ഷനിൽ നിന്നും സ്കൂളിലേക്ക് ആരംഭിച്ച മാർച്ച് കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.  കെ ബി മുഹമ്മദ്, എം എം ബക്കർ, ഒ ഇ അബ്ബാസ്,  പി കെ മുഹമ്മദ്, ടി എം നൗഷാദ്, വി പി ബഷീർ എന്നിവർ പ്രസംഗിച്ചു. തെറ്റിദ്ധാരണ പരത്തി ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോക്കൽ കമ്മിറ്റി ജില്ലാ കളക്ടർക്കും,
എ ഇ ഒ ക്കും പരാതി നൽകിയിട്ടുണ്ട്. അടിയന്തിരമായി നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ലോക്കൽ കമ്മിറ്റി അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...