കൂത്താട്ടുകുളം: കെ.എസ്. ഇ.ബി ഓവര്‍സീയര്‍ കൈക്കൂലി കേസില്‍ വിജിലന്‍സിന്റെ പിടിയില്‍. കൂത്താട്ടുകുളത്തെ കെ.എസ്. ഇ.ബി ഓവര്‍സീയറായ ചെറുവട്ടൂര്‍ വേലമ്മക്കൂടിയില്‍ അബ്ദുള്‍ ജബ്ബാറി (54) നെയാണ് കൈക്കൂലി കേസില്‍ അറസ്റ്റു ചെയ്തത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എറണാകുളം സെന്‍ട്രല്‍ റേഞ്ച് ഡി.വൈ.എസ്. പി.ടോമി സെബാസ്റ്റ്യനും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. വീട് നിര്‍മ്മാണത്തിനായി താല്‍ക്കാലിക കണക്ഷന്‍ നല്‍കുന്നതിന് പാലക്കുഴ മാറിക സ്വദേശി മണ്ണാറപ്പറമ്പില്‍ നടുവില്‍ ബിനു ജോസഫില്‍ നിന്നും3000 രൂപ വാങ്ങുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്. താല്‍ക്കാലിക കണക്ഷനായി മെയ് 25ന് അപേക്ഷ നല്‍കിയ ബിനുവിനോട് കൈക്കൂലിആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരന്‍ തുക നല്‍കുന്നതിനായി കൂത്താട്ടുകുളത്തെ ബ്രീസ് ഹോട്ടലിലേക്ക് ഓവര്‍സിയെറെ വിളിച്ചുവരുത്തി ഫിനോഫ്ത്തിലില്‍ പൗഡറില്‍ മുക്കിയ നോട്ടുകള്‍ വ്യാഴാഴ്ച രാത്രി 8ഓടെ കൈമാറുമ്പോഴാണ് വിജിലന്‍സ് എത്തി പ്രതിയെ പിടികൂടിയത്. 50000 രൂപയാണ് കണക്ഷന്‍ നല്‍കുന്നതിനായി പ്രതി ആവശ്യപ്പെട്ടത്. 500 രൂപയുടെ 6നോട്ടുകളാണ് പരാതിക്കാരന്‍ പ്രതിയ്ക്ക് കൈമാറിയത്.സാക്ഷികളായി എല്‍. എസ്.ജി.ഡി ഓഫീസിലെ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരായ അനില്‍ കുമാര്‍ എന്‍., മനോജ് കുമാര്‍ കെ.വി. എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ഡി .വൈ.എസ്. പിടോമി സെബാസ്റ്റിയന്‍ യൂണിറ്റ് ഡിവൈഎസ്പി ബാബുക്കുട്ടന്‍ എന്‍,എസ് ഐ മാരായപ്രതാപചന്ദ്രന്‍,സുകുമാരന്‍, ജയദേവന്‍, ഷൈമോന്‍,ബിനി, ജിജിന്‍ ജോസഫ്,മധു, അനില്‍കുമാര്‍, മനോജ് എന്നിവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.