കോതമംഗലം : നെല്ലിക്കുഴിയിലെ KSEB സെക്ഷൻ ഓഫീസിന്റെ വാടക കുടിഷിക കഴിഞ്ഞ 4 വർഷമായി നൽകാതെ പഞ്ചായത്ത് ഭരണ സമിതി. കെട്ടിട ഉടമസ്ഥൻ KSEB അധികാരികൾക്കും പഞ്ചായത്ത് സെക്രട്ടറിക്കും വക്കീൽ നോട്ടീസ് അയച്ചു. നെല്ലിക്കുഴി പ്ലൈവുഡ് കമ്പനികളും,ഫർണ്ണിച്ചറും ഉൾപ്പെടെയുള്ള ആയിര കണക്കിന് വ്യവസായ യൂണിറ്റുകൾ ഉള്ള നെല്ലിക്കുഴിയിൽ 2015 കാലഘട്ടത്തിലാണ് സെക്ഷൻ ഓഫീസ് അനുവദിച്ചത്. സെക്ഷൻ ഓഫീസ് നെല്ലിക്കുഴിയിൽ ആരംഭിച്ചതിന് ശേഷം വ്യവസായ യൂണിറ്റുകൾക്കും, ഗാർഹിക ഉപഭോക്താക്കൾക്കും വലിയ അനുഗ്രഹമായിരിന്നു ഈ സെക്ഷൻ ഓഫീസിന്റെ പ്രവർത്തനം എന്നാൽ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും മൂലം ഈ ഓഫീസിന്റെ പ്രവർത്തനം നിലക്കുമെന്ന അവസ്ഥയിലാണ്.
ഈ ഓഫീസിന്റെ പ്രവർത്തനം നെല്ലിക്കുഴിയിൽ ആരംഭിച്ചതിന് ശേഷം 3 വർഷം മാത്രമാണ് ഭാഗീകമായെങ്കിലും കെട്ടിട ഉടമയ്ക്ക് വാടക ലഭിച്ചിട്ടുട്ള്ളത് കഴിഞ്ഞ 4 വർഷത്തിലധികമായി ഒരു രൂപ പോലും പഞ്ചായത്ത് കെട്ടിട ഉടമയ്ക്ക് വാടക നൽകിയിട്ടില്ല ആയത് കെട്ടിട ഉടമ KSEB അധികാരികൾക്കും പഞ്ചായത്തിനുമെതിരെ കേസിന് പോയിരിക്കുകയാണ് സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ വാടക ഇനത്തിൽ ലഭിക്കാനുള്ള കുടിശ്ശിക പൂർണ്ണമായും അടച്ച് കെട്ടിടത്തിൽ നിന്നും ഒഴിഞ്ഞ് തരണമെന്നാണ് ഉടമയുടെ ആവശ്യം.
10 ലക്ഷത്തിൽപ്പരം രൂപയാണ് വാടക കുടിശ്ശിക ഇനത്തിൽ പഞ്ചായത്ത് നൽകാനുള്ളത്. പഞ്ചായത്തിന്റേത് ഗുരുദരമായ അനാസ്ഥയാണന്ന് കോൺഗ്രസ് ആരോപിച്ചു. കോടികൾ വാർഷിക വരുമാനമുള്ള നെല്ലിക്കുഴി പഞ്ചായത്തിൽ ഇത്തരത്തിലുള്ള ഒരു പൊതു സ്ഥാപനം നിലനിർത്തി കൊണ്ടുപോകാൻ ഭരണ സമിതിക്ക് കഴിയുന്നില്ലെങ്കിൽ ഭരണ സമിതി പിരിച്ചു വിടുകയാണ് വേണ്ടത്.
100 ശതമാനം നികുതിദായക പഞ്ചായത്തായി പ്രഖ്യാപിച്ച 100 ശതമാനം ഫണ്ട് ചിലവഴിച്ചു എന്ന് അവകാശപ്പെടുന്ന പഞ്ചായത്തിന് എന്തു കൊണ്ട് സെക്ഷൻ ഓഫീസിന്റെ വാടക കുടിശ്ശിക തീർത്ത് കൊടുത്ത് സെക്ഷൻ ഓഫീസ് ഈ പഞ്ചായത്തിൽ തന്നെ നിലനിർത്താൻ കഴിയുന്നില്ല. ഇത് കടുത്ത അനാസ്ഥയാണ് ആയത് ഈ വിഷയുമായി ബന്ധപ്പെട്ട് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ നെല്ലിക്കുഴിയിൽ ഇന്ന് ചേർന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും വാർഡ് ബൂത്ത് പ്രസിഡന്റുമാരും, പോഷക സംഘടനാ നേതാക്കളും പങ്കെടുത്തു.