കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിൽ ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. 10.5 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ,കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിഷ ഐസക്,കെ കെ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
