Connect with us

Hi, what are you looking for?

NEWS

കോട്ടപ്പാറയിലെ കാട്ടാനക്ക് കലിയടങ്ങുന്നില്ല; വീടിന്റെ ഗേറ്റ് ചവിട്ടി തകർത്തു.

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വനത്തിലെ കാട്ടാന കൂട്ടങ്ങൾ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷിസ്ഥലങ്ങളും വളർത്തുമൃഗങ്ങളെയും ആക്രമിച്ച് കാട്ടാനക്കൂട്ടം വിഹാരം നടത്തികൊണ്ടിരിക്കുന്നു . വാവേലി അരീക്കാട്ടിൽ ഓമനയുടെ പുരയിടത്തിലേയ്ക്കുള്ള ഗേയ്റ്റ് ആണ് കഴിഞ്ഞ പുലർച്ചെ ഇറങ്ങിയ ആനക്കൂട്ടം ചവിട്ടി തകർത്തത് അകത്തുകടന്നത്. മതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പതിവായി എത്തുന്ന കാട്ടാനക്കൂട്ടം വ്യാപകമായ കൃഷിനാശമാണ് ഉണ്ടാക്കുന്നത്.

കഴിഞ്ഞദിവസം വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ കാട്ടാനക്കൂട്ടത്തെ തുരത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഫലപ്രദമായി നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് പുരയിടത്തിൽ കെട്ടിയിരിക്കുന്ന പശുക്കിടാവിനെ ആന മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയത്. ഓരോ അനിഷ്ടങ്ങൾ ഉണ്ടാകുമ്പോഴും യോഗങ്ങൾ വിളിച്ചുകൂട്ടി ആളുകളെ പറ്റിക്കുകയാണ് വനംവകുപ്പ് ചെയ്യുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു. വന മേഖലയോട് ചേർന്ന് വസിക്കുന്ന കർഷകരുടെ ജീവനും സ്വത്തിനും അധികാരികൾ സംരക്ഷണം ഒരുക്കണമെന്ന് പൊതുപ്രവർത്തകനായ ബിനിൽ വാവേലി ആവശ്യപ്പെട്ടു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...