കോതമംഗലം: ശ്രേഷ്ഠ കാതോലിക്ക ബാവാ ആശുപത്രിയിൽ, സുഖം പ്രാപിച്ച് വരുന്നതായി മെത്രാപ്പോലീത്തൻ ട്രസ്റ്റി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ശ്രേഷ്ഠ പിതാവിനെ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്. ബാവാതിരുമേനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി മെഡിക്കൽ സംഘം അറിയിച്ചിട്ടുണ്ട്.
