കോതമംഗലം : ഇടമലയാർ കാനന സഫാരി കെ എസ് ആർ റ്റി സി നടത്തുന്ന മലയോര വിനോദസഞ്ചാര പരിപാടിക്ക് ഇടമലയാർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.വടാട്ടുപാറ പ്രദേശത്ത് കൂടിയുള്ള ആദ്യ സർവീസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.സെൻ്റ് മേരീസ് പള്ളി വികാരി ഫാദർ മാത്യു കൊച്ചുപുരയ്ക്കൽ,ബാങ്ക് പ്രസിഡന്റ് ഷിബി പി ജെ,വനിതാ സൊസൈറ്റി പ്രസിഡന്റ് ശാന്തമ്മ പയസ്,കെ എം വിനോദ്,എ ബി ശിവൻ,പി എ അനസ്,സെക്രട്ടറി കെ എം റോബർട്ട്,പി കെ പൗലോസ് എന്നിവർ ചേർന്ന് വിനോദ സഞ്ചാരികളെ സ്വീകരിച്ചു.
