കോതമംഗലം : രാത്രികാലങ്ങളിൽ മാനദണ്ഡങ്ങൾ മറികടന്ന് മണ്ണ് കടത്ത്, മോട്ടോർ ഗതാഗത വകുപ്പ് നടപടികളാരംഭിച്ചു . കോതമംഗലം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് കുമാറിൻ്റെ നേതൃത്വത്തിലാണ് രാത്രി ടൗണിൽ മിന്നൽ പരിശോധന നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ , മറ്റ് ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി നൂറ് കണക്കിന് വാഹനങ്ങളാണ് അധികാരികളുടെ കണ്ണ് വെട്ടിച്ച് നഗരത്തിലൂടെ കടന്ന് പോകുന്നത് . ഓവർ ലോഡ് , മണ്ണിൻ്റെ പാസ് , കടത്തികൊണ്ടു പോകുന്ന സമയം ഇതിലെല്ലാം ക്രമക്കേട് കണ്ട് പിടിച്ച് നടപടിയെടുത്തു.
