കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ ടൂറിസം പഠന വിഭാഗം തയാറാക്കിയ ‘എ ഗേറ്റ് വേ ടു ദി ഗാട്‌സ്, എ സ്റ്റഡി ഓണ്‍ കോതമംഗലം ടൂറിസം’ പഠന റിപ്പോര്‍ട്ട് അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ പ്രകാശനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എറണാകുളം ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. പ്രാദേശിക ടൂറിസം സാധ്യതകളും അവയുടെ വികസന സാധ്യതകളും റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
കോളേജ് മാനേജ്മെന്റ് ബോര്‍ഡ് പ്രസിഡന്റ് ഫാ. ജോസ് പരത്തുവയലില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ടി. മൂലയില്‍, മാനേജര്‍ സുനില്‍ ജോസഫ്, കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ പള്ളി ട്രസ്റ്റി സി.എം ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ജിന്‍സി പി. മാത്യൂസ്, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ടിന്റു സ്‌കറിയ, സ്റ്റാഫ് സെക്രട്ടറി സി. ശ്രീകല, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ജിലി കെ. എല്‍ദോസ്, അസിസ്റ്റന്റ് പ്രഫസര്‍ ഷാലോക് ഷാജി എന്നിവര്‍ പ്രസംഗിച്ചു.






















































