Connect with us

Hi, what are you looking for?

NEWS

ഷാപ്പ് ലേലം; കോതമംഗലം റേഞ്ചിലെ കളള് ഷാപ്പുകളുടെ പരസ്യ വില്പന നടത്തുന്നു.

കൊച്ചി: ജില്ലയിലെ കോതമംഗലം റേഞ്ചിലെ നാലാം ഗ്രൂപ്പിലെ അഞ്ച് കളള് ഷാപ്പുകളുടെ പരസ്യ വില്പന ഡിസംബര്‍ 24-ന് രാവിലെ 11-ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നവംബര്‍ 11-ന് മാറ്റിവച്ച കളള് ഷാപ്പുകളുടെ വില്‍പ്പനയാണ് ഇപ്പോള്‍ നടക്കുന്നത്. വില്പനയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ആവശ്യമായ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30 ന് കളക്ടറെറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. നിശ്ചിത തുക എന്‍ട്രന്‍സ് ഫീസായി അടച്ച ശേഷം റവന്യൂ അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡോടുകൂടി വില്പന ഹാളില്‍ പ്രവേശിക്കാം.

വില്പനയില്‍ പങ്കെടുക്കുന്നവര്‍ ഷാപ്പുകളുടെ റെന്റല്‍ തുകയ്ക്കുളളതും, തൊഴിലാളികളുടെ ഒരു മാസത്തെ വേതനത്തിന് തുല്യമായ തുകയ്ക്കുളള ഡിമാന്റ് ഡ്രാഫ്റ്റ് (എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷറുടെ പേരില്‍ മാറാവുന്നതാണ്) എന്നിവ എടുത്തിരിക്കണം. വില്പന സംബന്ധിച്ച് പാലിക്കേണ്ട മറ്റ് മാനദണ്ഡങ്ങളും കൂടുതല്‍ വിവരങ്ങളും എറണാകുളം ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും അറിയാം.

You May Also Like

error: Content is protected !!