കോതമംഗലം: തലയിൽ മുണ്ടിട്ട് നടക്കേണ്ടിവന്ന ജലീലിന് തോർത്ത്മുണ്ട് വാങ്ങാൻ പിച്ച എടുക്കൽ സമരം സംഘടിപ്പിച്ഛ് യൂത്ത് കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റി. സ്വർണക്കള്ളകടത് കേസുമായി ബന്ധപ്പെട്ട് NIA യുടെ മുൻപിലും ED യുടെ മുൻപിലും തലയിൽ മുണ്ടിട്ട് ഒളിച്ചാണ് അവിടെ ഹാജറായത്. ഇനി കസ്റ്റമ്സും വിളിച്ചു വരുത്തി ചോദ്യം ചെയ്യ്യും ഇതിലും തലയിൽ മുണ്ടിട്ടാകും അവിടെ ഹാജറാവുക. ജനങ്ങൾ തിരഞ്ഞെടുത്തു MLA ആയി മന്ത്രിയായ ജലീലിന് ജനങ്ങളെ നേരിടാൻ കഴിയാതെ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് NIA യും ED യും ഒരു മന്ത്രിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യ്യുന്നത്. ഇതിന്റ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത് ജലീൽ രാജിവെക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

സർക്കാരിന്റെ മുഖം ആകെ നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത് ഈ അധോലോക സർക്കാർ രാജിവെച്ചു പുറത്ത് പോകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപെട്ടു.
പരിപാടിക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജിത്ത് വിജയൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി adv. അബുമൊയ്‌ദീൻ ഉദ്ഘടനം നിർവഹിച്ചു,രാഹുൽ പാലേക്കുന്നേൽ സ്വാഗതം പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം എം പ്രവീൺ മുഖ്യ പ്രഭാഷണം നടത്തി,ബ്ലോക്ക് സെക്രട്ടറി ചന്ദ്രലേഖ ശശിധരൻ,മണ്ഡലം ഭാരവാഹികൾ ആയ ശശിധരൻ,അനിൽ മാത്യു,കെ കെ വിജയൻ, സുജിത് ദാസ്, ധനുഷാന്ത് ബാബു, ബെറ്റി പോൾ, ഹരിശാന്ത് ബാബു,ഉല്ലാസ് തങ്കളം,അഭിനവ് ബിനു, അഭിജിത് ശിവൻ,അർജുൻ എബി,അച്ചു എം ആർ, എന്നിവർ സംസാരിച്ചു. അതുൽ രവി നന്ദി പറഞ്ഞു.

























































