കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു മൂന്ന് കിലോമീറ്റർ താഴെ വെള്ളത്തിൽ മൃദ ദേഹം പൊങ്ങി കിടക്കുന്ന നിലയലാണ് കണ്ടെത്തിയത്. രണ്ടു ദിവസമായി ആളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസും ഫയർ ഫോഴ്‌സും. കുട്ടമ്പുഴ പഞ്ചായത്തിൽ മാമല കണ്ടത്ത് ബാർബർ ഷോപ്പ് നടത്തി വന്നിരുന്ന പുഷ്പൻ എന്നു വിളിക്കുന്ന പുഷ്പാങ്കതൻ (75)ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടമ്പുഴ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
