കോതമംഗലം: കോതമംഗലം താലൂക്ക് തല പട്ടയമേളയുടെ ഉദ്ഘാടനം മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം കാർഷിക ആവശ്യങ്ങൾക്കും,വീട് വച്ച് താമസിക്കുന്നതിനുമായി 6 വില്ലേജുകളിലായിട്ടാണ് 94 പേർക്ക് പട്ടയം അനുവദിച്ചത്. കുട്ടമ്പുഴ 64,നേര്യമംഗലം 12,കോട്ടപ്പടി 9,കുട്ടമംഗലം 5,ഇരമല്ലൂർ 2,വാരപ്പെട്ടി 2 എന്നിങ്ങനെ 94 പേർക്കാണ് പട്ടയം അനുവദിച്ചത്.കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ 10 പേർക്കാണ് നേരിട്ട് പട്ടയങ്ങൾ വിതരണം ചെയ്തത്. ബാക്കിയുള്ളവ വില്ലേജ് തലത്തിൽ വിതരണം ചെയ്യും.
മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്ര ശേഖരൻ നായർ,കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ കെ ദാനി,റഷീദ സലീം,റാണിക്കുട്ടി ജോർജ്ജ്,മുനിസിപ്പൽ കൗൺസിലർ റിൻസ് റോയി,തഹസിൽദാർ റേച്ചൽ കെ വർഗീസ്,എൽ ആർ തഹസി ൽദാർ നാസർ കെ എം,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻമാരായ ആർ അനിൽകുമാർ,ഇ കെ ശിവൻ,കെ പി ബാബു,എൻ സി ചെറിയാൻ,ഷാജി പീച്ചക്കര,ബേബി പൗലോസ്,ജോർജ്ജ് അമ്പാട്ട്,റ്റി പി തമ്പാൻ എന്നിവർ പങ്കെടുത്തു.