കോതമംഗലം : കോതമംഗലം താലൂക്ക് മർക്കന്റയിൽ കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അടിവാട് ശാഖ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യവസായ – നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്,കോതമംഗലം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കെ സുനിൽ,എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ,യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,സർക്കിൾ കോ ഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ കെ കെ ശിവൻ,മുനിസിപ്പൽ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,സി പി ഐ എം കവളങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജി മുഹമ്മദ്,സി പി ഐ എം കോതമംഗലം ഏരിയ കമ്മിറ്റി സെക്രട്ടറി കെ എ ജോയി,സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ,സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം എം അബൂബക്കർ,കെ എസ് വി വി എസ് എറണാകുളം ഡി സി പ്രസിഡന്റ് റോബിൻ ജോൺ,കെ എസ് വി വി എസ് എറണാകുളം ഡി സി ട്രഷറാർ അബ്ദുൾ വാഹിദ്,കെ എസ് വി വി എസ് സംസ്ഥാന കമ്മിറ്റി അംഗം എ എസ് ബാലകൃഷ്ണൻ,കെ എസ് വി വി എസ് ജില്ലാ കമ്മിറ്റി അംഗം പി എച്ച് ഷിയാസ്,കെ എസ് വി വി എസ് കവളങ്ങാട് എ സി പ്രസിഡന്റ് ഓ ഇ അബ്ബാസ്,കെ എസ് വി വി എസ് കവളങ്ങാട് എ സി പ്രസിഡന്റ് റാജി വിജയൻ,കെ എസ് വി വി എസ് കോതമംഗലം എ സി എം യു അഷ്‌റഫ്,മുൻ പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, കവളങ്ങാട് എസ് സി ബി കെ ബി മുഹമ്മദ്,മുവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ചെയർമാൻ സി കെ സോമൻ,വാരപ്പെട്ടി എസ് സി ബി പ്രസിഡന്റ് എം ജി രാമകൃഷ്ണൻ,പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ബോബൻ ജേക്കബ്,ഊന്നുകൽ എസ് സി ബി പ്രസിഡന്റ് എം എസ് പൗലോസ്,പല്ലാരിമംഗലം പഞ്ചായത്ത് ഗ്രാമീണ സഹകരണ സംഘം പ്രസിഡന്റ് റ്റി പി എ ലത്തീഫ്,കെ സി ഇ യു സംസ്ഥാന കമ്മിറ്റി അംഗം റ്റി ആർ സുനിൽ,കെ എസ് വി വി എസ് യൂണിറ്റ് സെക്രട്ടറി ഷെഫിൻ അലി,കെ എസ് വി വി എസ് യൂണിറ്റ് പ്രസിഡന്റ് പി കെ മുഹമ്മദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സംഘം പ്രസിഡന്റ് കെ എം പരീത് സ്വാഗതവും സംഘം സെക്രട്ടറി കെ എസ് മനോജ് നന്ദിയും രേഖപ്പെടുത്തി.