Connect with us

Hi, what are you looking for?

SPORTS

കോതമംഗലം റോട്ടറി ജില്ലാ കരാട്ടെ ജേതാക്കൾ.

കോതമംഗലം: എറണാകുളം ജില്ലാ കരാട്ടെ ദൊ അസോസിയേഷൻ കോലഞ്ചേരി, പുത്തൻകുരിശ് പന്നിക്കോട് ശ്രീ മഹേശ്വര ക്ഷേത്ര ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 42-മത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ റോട്ടറി കരാട്ടെ ക്ലബ് ജൂനിയർ വിഭാഗത്തിൽ ജേതാക്കളായി. സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. റോട്ടറി ഭവനിൽ ചേർന്ന അനുമോദന യോഗത്തിൽ മെഡൽ ജേതാക്കളെയും പരിശീലകൻ ജോയി പോളിനേയും ക്ലബ്ബ് പ്രസിഡൻറ് സന്തോഷ് പി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അനുമോദിച്ചു.

റോട്ടറി കരാട്ടെ ക്ലബ് പ്രസിഡണ്ട് അഡ്വ. കെ ഐ ജേക്കബ്, ഉണ്ണിക്കുട്ടൻ കെ എസ്, ബിജു എം കെ, സീന തങ്കച്ചൻ, ധനഞ്ജയ കൃഷ്ണകുമാർ പി എം എന്നിവർ പ്രസംഗിച്ചു.പരിശീലകൻ ജോയി പോൾ മറുപടി പ്രസംഗം നടത്തി.ആൻ തെരേസ സിജു സ്വാഗതവും സാറാ സോബിൻ കൃതജ്ഞതയും പറഞ്ഞു.

You May Also Like