കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷൻ പുതുക്കി പണിയുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള ആന്റണി ജോൺ എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു:മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 1978ൽ പണി കഴിപ്പിച്ച കോതമംഗലം പോലീസ് സ്റ്റേഷന് 41 വർഷത്തിലധികം പഴക്കമുണ്ടെന്നും കാലപ്പഴക്കത്താൽ പോലീസ് സ്റ്റേഷൻ കെട്ടിടം ചോർന്നൊലിക്കുന്നതും എംഎൽഎ ബഹു:മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അതോടൊപ്പം തന്നെ പോലീസ് സ്റ്റേഷനിൽ വിസിറ്റിങ്ങ് റൂമില്ല എന്ന കാര്യവും എംഎൽഎ ചൂണ്ടിക്കാട്ടി. പേലീസ് സ്റ്റേഷന്റെ ചോർച്ച പരിഹരിക്കുന്നതിന് താല്കാലിക പരിഹാരമായി റൂഫിങ്ങ് അടക്കമുളള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും, പോലീസ് സ്റ്റേഷന്റെ സൗകര്യക്കുറവും, കാലപ്പഴക്കവും പരിഗണിച്ച് പോലീസ് സ്റ്റേഷൻ പുതുക്കി പണിയുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
കോതമംഗലം പോലീസ് സ്റ്റേഷൻ ഉൾപ്പെടെ 19 പോലീസ് ജില്ലകൾക്കായി അറ്റകുറ്റ പണികൾ/ നവീകരണ പ്രവർത്തികൾ എന്നിവയ്ക്കായി സംസ്ഥാന പോലീസ് മേധാവി പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും പോലീസ് മേധാവി സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലിൻ മേൽ മുൻഗണനാ ക്രമത്തിൽ ശുപാർശകളും, വിശദാംശങ്ങളും സമർപ്പിക്കുവാൻ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പ്രസ്തുത വിശദാംശങ്ങൾ ലഭ്യമായ ശേഷം ആവശ്യമായ തുടർ നടപടി സ്വീകരിക്കുമെന്നും ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.
You must be logged in to post a comment Login