Connect with us

Hi, what are you looking for?

NEWS

കോതമംഗലം പോലീസ് സ്റ്റേഷൻ പുതുക്കിപ്പണിയുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കോതമംഗലം : കോതമംഗലം പോലീസ്‌ സ്റ്റേഷൻ പുതുക്കി പണിയുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള ആന്റണി ജോൺ എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു:മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 1978ൽ പണി കഴിപ്പിച്ച കോതമംഗലം പോലീസ് സ്റ്റേഷന് 41 വർഷത്തിലധികം പഴക്കമുണ്ടെന്നും കാലപ്പഴക്കത്താൽ പോലീസ് സ്റ്റേഷൻ കെട്ടിടം ചോർന്നൊലിക്കുന്നതും എംഎൽഎ ബഹു:മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.  അതോടൊപ്പം തന്നെ പോലീസ് സ്റ്റേഷനിൽ വിസിറ്റിങ്ങ് റൂമില്ല എന്ന കാര്യവും എംഎൽഎ ചൂണ്ടിക്കാട്ടി. പേലീസ് സ്റ്റേഷന്റെ ചോർച്ച പരിഹരിക്കുന്നതിന് താല്കാലിക പരിഹാരമായി റൂഫിങ്ങ് അടക്കമുളള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും, പോലീസ് സ്റ്റേഷന്റെ സൗകര്യക്കുറവും, കാലപ്പഴക്കവും പരിഗണിച്ച് പോലീസ് സ്റ്റേഷൻ പുതുക്കി പണിയുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

കോതമംഗലം പോലീസ് സ്റ്റേഷൻ ഉൾപ്പെടെ 19 പോലീസ് ജില്ലകൾക്കായി അറ്റകുറ്റ പണികൾ/ നവീകരണ പ്രവർത്തികൾ എന്നിവയ്ക്കായി സംസ്ഥാന പോലീസ് മേധാവി പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും പോലീസ് മേധാവി സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലിൻ മേൽ മുൻഗണനാ ക്രമത്തിൽ ശുപാർശകളും, വിശദാംശങ്ങളും സമർപ്പിക്കുവാൻ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പ്രസ്തുത വിശദാംശങ്ങൾ ലഭ്യമായ ശേഷം ആവശ്യമായ തുടർ നടപടി സ്വീകരിക്കുമെന്നും ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

error: Content is protected !!