കോതമംഗലം: കോഴിപ്പിള്ളിയില്‍ ക്രിസ്തുമസ് രാത്രിയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവ നേഴ്സ് ഇന്ന് മരിച്ചു. പിടവൂര്‍ മോളേല്‍ കുര്യാക്കോസിന്‍റെ മകന്‍ ജൂണോ(35) ആണ് മരിച്ചത്. വിദേശത്ത് നേഴ്സായ ജൂണോ ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ജൂണോ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതപരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണം സംഭവിക്കുന്നത്. അവധിക്ക് ശേഷം മടങ്ങിപോകാനിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് കോതമംഗലം മാർത്ത മറിയം കത്തീഡ്രൽ വലിയ പള്ളിയിൽ.
