കോതമംഗലം:ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം കോതമംഗലം ക്ലസ്റ്റർ നിർമ്മിച്ച പേപ്പർ ബാഗുകൾ കോതമംഗലം സപ്ലേകോ ലാഭം സൂപ്പർ മാർക്കറ്റിൽ വിതരണം ചെയ്തു. ക്ലസ്റ്റർ കൺവീനർ റെജി കോതമംഗലം സപ്ലേകോ ഷോപ്പ് മാനേജർ ഷിഹാബ് എം.എച്ചിന് നൽകി ക്ലസ്റ്റർ തല ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ രാജേന്ദ്രൻ പോറ്റി, ഷെറിൽ ജേക്കബ്, ജിബി പൗലോസ് എന്നിവർ പങ്കെടുത്തു. ഹരിത മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 5000 എൻ.എസ്.എസ് വോളണ്ടിയർമാർ വീട്ടിലിരുന്ന് നിർമ്മിക്കുന്ന ഒരു ലക്ഷം പേപ്പർ ബാഗുകൾ പൊതു വിപണിയിൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് റെജി കവളങ്ങാട് അറിയിച്ചു.
കോതമംഗലം മാർ ബേസിൽ എച്ച്എസ്.എസ്, സെന്റ് ജോർജ് എച്ച്.എസ്. എസ്, പുതുപ്പാടി എഫ്.ജെ .എം എച്ച് .എസ്.എസ് , പിണ്ടിമന ടി.വി.ജെ എച്.എസ് എസ് , കവളങ്ങാട് സെന്റ് ജോൺസ് എച്.എസ്.എസ് , കീരംപാറ സെന്റ് സ്റ്റീഫൻസ് എച് എസ് .എസ് , ചാത്തമറ്റം ഗവ. എച്ച് എസ് .എസ് എന്നീ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ നിർമ്മിച്ച പേപ്പർ ബാഗുകളാണ് ലാഭം മാർക്കറ്റിൽ വിതരണം ചെയ്തത്.
