കോതമംഗലം: നേര്യമംഗലത്തിന് സമീപം മൂന്നാം മൈലിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി കനത്ത മഴയെ തുടർന്ന് തകർന്നു.അമ്പത് മീറ്റർ നീളവും 10 മീറ്ററോളം താഴ്ചയിലാണ് സംരക്ഷണ ഭിത്തി തകർന്നിട്ടുള്ളത്. കുത്തി ഒഴുകിയ വെള്ളത്തിൽ സംരക്ഷണ ഭിത്തിയോടൊപ്പം വലിയ തോതിൽ മണ്ണും റോഡിന്റെ വശത്തു നിന്നും ഒലിച്ചു പോയിട്ടുണ്ട്. തകർച്ച സംഭവിച്ച സ്ഥലം ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ദേശീയ പാത, റവന്യൂ ഉദ്യോഗസ്ഥരും സന്ദർശിച്ചു. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സനിത സജി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കൃഷ്ണമുർത്തി,പഞ്ചായത്ത് മെമ്പർ ദീപ രാജീവ്,സി പി ഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷാജി മുഹമ്മദ്,എ എ അൻഷാദ്,ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ എബ്രഹാം എന്നിവരും ഒപ്പമുണ്ടായിരുന്നു.
