കോതമംഗലം:നേര്യമംഗലത്ത് ശ്രീനാരായണ കാര്‍ വര്‍ക്ക് ഷോപ്പില്‍ കവര്‍ച്ച. രണ്ട് കാറുകളുടെ ടയറുകളും ഒരു കാറിന്റെ പൂത്തന്‍ ബാറ്ററിയും നഷ്ടപ്പെട്ടു. ഉടമയുടെ പരാതി പ്രകാരം ഊന്നുകല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് കവര്‍ച്ച നടന്നത്. ഗെയിറ്റിന്റെ താഴ് തകര്‍ത്ത് അകത്തുകടന്നാണ് വര്‍ക്ക് ഷോപ്പില്‍ റിപ്പയറിന് എത്തിച്ചിരുന്ന കാറുകളുടെ ടയറും ബാല്റ്ററിയും കടത്തിക്കൊണ്ട് പോയിട്ടുള്ളത്. ഒരുകാറിന്റെ മുന്‍വശത്തെ ഗ്ലാസും തകര്‍ത്തിട്ടുണ്ട്. ഓഫീസ് മുറി തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
നഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങിനല്‍കണമെന്നാണ് വാഹന ഉടമകള്‍ അറിയിച്ചിട്ടുള്ളത്.കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ , ഏറെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ട് പോകുന്നത്. ഇതിനിടയിലാണ് കവര്‍ച്ച മൂലം ഇത്രയും ബാദ്ധ്യതകൂടി ചുമലിലായിട്ടുള്ളതെന്ന് വര്‍ക്ക് ഷോപ്പുടമ ജോഷി പറഞ്ഞു.