കവളങ്ങാട് : പെൺ കുട്ടികളുടെയും സ്ത്രീകളുടെയും നേർക്കുള്ള അതിക്രമങ്ങൾക്കെതിരെ പോരാടുക എന്ന സന്ദേശം ഉയർത്തി നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ എടുത്തു. കോളേജിലെ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. പി സോജൻലാൽ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വിമൻസ് സെൽ ഭാരവാഹികളായ പ്രഫ. റിനി വർഗീസ്, പ്രഫ. ഷൈനി പീറ്റർ, പ്രഫ. എൽമി ടി ജോൺ എന്നിവർ നേതൃത്വം നൽകി.
