കോതമംഗലം: ക്യാമ്പസ് പ്ലേസ്‌മെന്റിൽ അഭിമാന നേട്ടവുമായി എംബിറ്റ്‌സ് വിദ്യാർത്ഥി. കോളേജിലെ ആറാം സെമസ്റ്റർ ബിടെക് കംപ്യൂട്ടർസയൻസ് വിദ്യാർത്ഥിയായ കെവിൻ ജോസഫ് ആണ് നേട്ടം കൈവരിച്ചത്. അമേരിക്ക ആസ്ഥാനമായുള്ള വിർടൂസയിൽ ജോലി ലഭിച്ച കെവിന് 55000 അമേരിക്കൻ ഡോളർ ആണ് വാർഷിക ശമ്പളം ആയി വാഗ്ദാനം ലഭിച്ചത്. ഏകദേശം 44 ലക്ഷം രൂപ വരുമിത്. അഭിമാനകരമായ നേട്ടം കൈവരിച്ച കെവിനെ മാനേജ്മെന്റും പ്രിൻസിപ്പലും അനുമോദിച്ചു.
