കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും എസ് എസ് എൽ സി,ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികൾക്കുള്ള മാസ്കുകൾ വീടുകളിൽ എത്തിച്ചു നൽകുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും വാർഡു സമിതിയിലും ആസൂത്രണം പൂർത്തിയായി. 24/05/2020 ന് വിതരണം പൂർത്തിയാക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൊതു പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും(ക്ലാസ് 10,11,12)മാസ്ക്കും പൊതു വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവർ അംഗീകരിച്ച ലഘു ലേഖകളും വീടുകളിൽ എത്തിച്ചു നൽകുന്നതാണെന്നും എംഎൽഎ അറിയിച്ചു.
