CRIME
ആളില്ലാത്ത വീടുകൾ കണ്ടു വച്ച് രാത്രി മോഷണം; കോതമംഗലം സ്വദേശികൾ പോലീസ് പിടിയിൽ

കോതമംഗലം : പുത്തൻകുരിശ് വരിക്കോലി ഭാഗത്തെ വീട്ടിൽ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ . കോതമംഗലം കുത്തുകുഴി തൊത്തനാംകുടി വീട്ടിൽ രമേശൻ (പാപ്പാലു രമേശൻ 53), നെല്ലിക്കഴി ഇടപ്പാറ ഇബ്രാഹിം (ഊറായി 49) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 8 ന് രത്രിയായിരുന്നു സംഭവം. വീടിന്റെ പിൻ ഭാഗം കുത്തിതുറന്ന് വീടിനകത്തു കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്ത് പവനോളം സ്വർണ്ണവും ഒരു റാഡോ വാച്ചും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശത്തിൽ പ്രത്യേക ടീം രൂപീരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സ്വർണ്ണവും വാച്ചും കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 20 പവൻ മോഷ്ടിച്ച കേസും , കടമറ്റത്തും , വരിക്കോലിയിലും നടന്ന മോഷണവും തെളിഞ്ഞു. ആകെ 50 പവനോളം സ്വർണ്ണം മോഷ്ടിച്ച കേസുകൾ പുത്തൻ കുരിശ് പോലീസ് കണ്ടെത്തി.
സംസ്ഥാനത്ത് നിരവധിയായ മോഷണക്കേസുകൾ ഇവരുടെ പേരിലുണ്ട്. പെരുന്നാൾ, ഉത്സവദിവസങ്ങളിൽ സ്ഥലത്തെത്തി ആളില്ലാത്ത വീടുകൾ കണ്ടു വച്ച് രാത്രി മോഷണം നടത്തി സ്കൂട്ടറിൽ കടന്നു കളയുകയാണ് മോഷ്ടാക്കളുടെ രീതി. ഡി.വൈ.എസ്.പി ടി.ബി വിജയൻ, ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐമാരായ കെ.എസ്
ശ്രീദേവി, പി.കെ.സുരേഷ്, കെ.സജീവ്, ജി.ശശീധരൻ ,
എ.എസ്.ഐമാരായ മനോജ് കുമാർ, ബിജു ജോൺ , എസ് .സി.പി.ഒമാരായ ഡിനിൽ ദാമോധരൻ, ബി.ചന്ദ്രബോസ്, അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
CRIME
ചെറുവട്ടൂര്‍ സ്വദേശിയായ ഓവര്‍സീയര്‍ കൈക്കൂലി കേസില്‍ വിജിലന്‍സിന്റെ പിടിയില്‍.

കൂത്താട്ടുകുളം: കെ.എസ്. ഇ.ബി ഓവര്‍സീയര്‍ കൈക്കൂലി കേസില്‍ വിജിലന്‍സിന്റെ പിടിയില്‍. കൂത്താട്ടുകുളത്തെ കെ.എസ്. ഇ.ബി ഓവര്‍സീയറായ ചെറുവട്ടൂര്‍ വേലമ്മക്കൂടിയില്‍ അബ്ദുള്‍ ജബ്ബാറി (54) നെയാണ് കൈക്കൂലി കേസില്‍ അറസ്റ്റു ചെയ്തത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എറണാകുളം സെന്‍ട്രല്‍ റേഞ്ച് ഡി.വൈ.എസ്. പി.ടോമി സെബാസ്റ്റ്യനും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. വീട് നിര്‍മ്മാണത്തിനായി താല്‍ക്കാലിക കണക്ഷന്‍ നല്‍കുന്നതിന് പാലക്കുഴ മാറിക സ്വദേശി മണ്ണാറപ്പറമ്പില്‍ നടുവില്‍ ബിനു ജോസഫില്‍ നിന്നും3000 രൂപ വാങ്ങുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്. താല്‍ക്കാലിക കണക്ഷനായി മെയ് 25ന് അപേക്ഷ നല്‍കിയ ബിനുവിനോട് കൈക്കൂലിആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരന്‍ തുക നല്‍കുന്നതിനായി കൂത്താട്ടുകുളത്തെ ബ്രീസ് ഹോട്ടലിലേക്ക് ഓവര്‍സിയെറെ വിളിച്ചുവരുത്തി ഫിനോഫ്ത്തിലില്‍ പൗഡറില്‍ മുക്കിയ നോട്ടുകള്‍ വ്യാഴാഴ്ച രാത്രി 8ഓടെ കൈമാറുമ്പോഴാണ് വിജിലന്‍സ് എത്തി പ്രതിയെ പിടികൂടിയത്. 50000 രൂപയാണ് കണക്ഷന്‍ നല്‍കുന്നതിനായി പ്രതി ആവശ്യപ്പെട്ടത്. 500 രൂപയുടെ 6നോട്ടുകളാണ് പരാതിക്കാരന്‍ പ്രതിയ്ക്ക് കൈമാറിയത്.സാക്ഷികളായി എല്‍. എസ്.ജി.ഡി ഓഫീസിലെ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരായ അനില്‍ കുമാര്‍ എന്‍., മനോജ് കുമാര്‍ കെ.വി. എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ഡി .വൈ.എസ്. പിടോമി സെബാസ്റ്റിയന്‍ യൂണിറ്റ് ഡിവൈഎസ്പി ബാബുക്കുട്ടന്‍ എന്‍,എസ് ഐ മാരായപ്രതാപചന്ദ്രന്‍,സുകുമാരന്‍, ജയദേവന്‍, ഷൈമോന്‍,ബിനി, ജിജിന്‍ ജോസഫ്,മധു, അനില്‍കുമാര്‍, മനോജ് എന്നിവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
CRIME
ബസിൽ ലൈംഗികാതിക്രമം; ഇരുമല്ലൂർ സ്വദേശി പിടിയിൽ

കോതമംഗലം : ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരുമല്ലൂർ കുറ്റിലഞ്ഞി മേക്കേക്കുടിയിൽ ജലാൽ (40) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി ബസിൽ ഇരുമലപ്പടിയിൽ വച്ചാണ് സംഭവം. സബ് ഇൻസ്പെക്ടർ ആതിര പവിത്രന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
CRIME
ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ

കോതമംഗലം : കോതമംഗലം അമ്പലപ്പറമ്പിൽ ഇരുമ്പ് പൈപ്പ് കൊണ്ട് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശമിച്ച കേസിൽ പ്രതി പിടിയിൽ. കുത്തുകുഴി അമ്പലപ്പറമ്പ് ഭാഗത്ത് തുടക്കരയിൽ വീട്ടിൽ റോണി (40) യെയാണ് ഇൻസ്‌പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതരമായിപരിക്കേറ്റ ഒരാൾ കോട്ടയം മെഡിക്കൽ കോളേജിലും, മറ്റൊരാൾ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലും ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു.
-
CRIME1 day ago
ബസിൽ ലൈംഗികാതിക്രമം; ഇരുമല്ലൂർ സ്വദേശി പിടിയിൽ
-
ACCIDENT9 hours ago
ചെറിയ പള്ളിക്ക് മുമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ മുൻ ട്രസ്റ്റി മരണപ്പെട്ടു
-
CRIME2 days ago
ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
-
CRIME2 days ago
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി
-
CRIME3 days ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
CRIME3 days ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
CHUTTUVATTOM4 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
NEWS3 days ago
വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ