കോതമംഗലം: തങ്കളം ബിഎസ് എൻഎൽ ഓഫീസിന്റെ കോംബൗഡിൽ നിന്നും മോഷണം നടത്തിയ തൃക്കാരിയൂർ വില്ലേജ് മുണ്ടയ്ക്കപ്പടി പൂവത്തും ചോട്ടിൽ ബാപ്പുട്ടി മകൻ 40 വയസ്സുള്ള അബ്ദുൾ നാസർ , കീരംപാറ പുന്നേക്കാട് കുന്നുംപുറത്ത് വീട്ടിൽ 38 വയസ്സുള്ള രമീഷ്, വെസ്റ്റ് ബംഗാൾ സ്വദേശിയായ മയിനുൾ എന്നിവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു 14 ‘02.25 തിയതി പുലർച്ചെയാണ് പ്രതികൾ മോഷണം നടത്തിയത് രാത്രി പോലീസ് പെട്രോളിംഗിനിടെയാണ് പ്രതികൾ പോലീസിൻ്റെ പിടിയിലായത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു അന്വേഷണം സംഘത്തിൽ ഇൻസ്പെക്ടർ ബിജോയി P.T, സബ് ഇൻസ്പെക്ടർ ഷാഹുൽ ഹമീദ് എന്നിവരാണ് കേസ്സിൻ്റെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നുന്നത്.
