Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത്പാതി വില തട്ടിപ്പ്;മുന്നൂറോളം പേർക്ക് പണം നഷ്ടമായി, തിരികെ കിട്ടണമെങ്കിൽ പോലീസിൽ പരാതി നൽകണമെന്ന് സീഡ് സെക്രട്ടറി

  • ഷാനു പൗലോസ്

കോതമംഗലം : സംസ്ഥാനം ഇന്ന് വരെ കണ്ടതിൽ ഏറ്റവും വലിയ തട്ടിപ്പിൽ കോതമംഗലത്തും നിരവധി വീട്ടമ്മമാർക്ക് പണം നഷ്ടപ്പെട്ടു. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസേർച്ച് ആൻ്റ് ഡെവലപ്മെൻ്റൽ സ്റ്റഡീസ് എന്ന സ്ഥാപനത്തിൻ്റെ സപ്പോർട്ടിംഗ് ഏജൻസിയായ കോതമംഗലം സീഡ് സൊസൈറ്റി  വഴിയാണ് അനന്തു കൃഷ്ണൻ കോതമംഗലം പ്രദേശത്തുള്ള ആളുകളെ വഞ്ചിച്ച് പണം തട്ടിയത്. ആദ്യം ലാപ് ടോപ്പ്, വാട്ടർടാങ്ക് തുടങ്ങിയ സാധനങ്ങൾ പാതി വിലക്ക് നൽകി വിശ്വാസമാർജ്ജിച്ചതിന് ശേഷമാണ് സ്വയം തൊഴിലുള്ള വനിതകളുടെ ശാക്തീകരണത്തിന് കേന്ദ്ര സർക്കാരിൻ്റെയും വിവിധ കമ്പനികളുടെയും സി.എസ്.ആർ ഫണ്ടുപയോഗിച്ച് പാതി വിലക്ക് സ്കൂട്ടർ പദ്ധതി പ്രഖ്യാപിച്ചത്. സീഡ് സൊസൈറ്റി വഴിയായതിനാലും മുൻപ് നടപ്പിലാക്കിയ പ്രൊജക്ടുകൾ ചൂണ്ടിക്കാട്ടിയതിനാലും പദ്ധതി കേന്ദ്രസർക്കാരിൻ്റെതാണെന്ന് തെറ്റിദ്ധരിച്ച് നൂറ്റി അൻപതിൽപരം  വനിതകൾ അറുപതിനായിരം രൂപാ അനന്തു കൃഷ്ണൻ്റെ  കൊച്ചി പ്രൊഫഷണൽ സർവ്വീസസ് ഇന്നോവേഷൻ എന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊടുത്തത്.

ഇതിനിടയിൽ സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഗ്രാമം എന്ന പേരിൽ ഗൃഹോപകരണ സാധനങ്ങൾ പാതിവിലക്ക് നൽകാമെന്നുള്ള പുതിയ പദ്ധതിയിൽ ചേർന്ന  നൂറ്റൻപതോളം പേർക്കും  പണം നഷ്ടമായിട്ടുണ്ട്. ഈ തുക അനന്തു കൃഷ്ണൻ മറ്റൊരു അക്കൗണ്ടിലൂടെയാണ് ആളുകളിൽ നിന്ന് സ്വരൂപിച്ചത്.

വാഹനത്തിൻ്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണെന്ന വ്യാജേനെ വാഹനത്തിന് പാതി വില നൽകിയവർക്ക് 2024 നവംബർ മാസം രണ്ടാം തിയതി കോതമംഗലത്ത് ക്യാമ്പ് സംഘടിപ്പിച്ച് പ്രോമിസറി നോട്ടടക്കം രേഖകൾ നൽകിയിരുന്നു. വലിയ താമസമില്ലാതെ വാഹനം കൈമാറുമെന്നായിരുന്നു അന്ന് ഉറപ്പ് നൽകിയിരുന്നത്. മൂവാറ്റുപുഴയിലെ പരാതിയോടെയാണ് ഈ പദ്ധതി തട്ടിപ്പായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്നും, സർക്കാരിൻ്റെ പദ്ധതിയാണെന്ന് കരുതി ബാങ്ക് വായ്പയെടുത്തും സ്വർണ്ണം പണയപ്പെടുത്തിയുമാണ് സ്കൂട്ടറിന് നൽകിയതെന്ന് പാതിവില തട്ടിപ്പിൽ വഞ്ചിക്കപ്പെട്ട വനിതകൾ കോതമംഗലം വാർത്തയോട് പ്രതികരിച്ചു.

അനന്തു കൃഷ്ണൻ്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് പാതിവില തട്ടിപ്പ് കേസ് സർക്കാർ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടവർക്ക് എപ്പോൾ എങ്ങനെ പണം തിരികെ ലഭിക്കുമെന്ന ആശങ്കയിലാണ് എല്ലാവരും. അതേ സമയം ഇംപ്ലിമെൻ്റിംഗ് ഏജൻസി പദ്ധതി നടത്തിപ്പിനായി അംഗത്വമെടുത്തവരിൽ നിന്ന്  പിരിച്ചെടുത്ത തുകയിൽ നിന്ന് അറ്റസ്റ്റേഷൻ ചാർജ് കിഴിച്ച് ബാക്കി തുക ചൊവ്വാഴ്ചക്കകം അവരവരുടെ അക്കൗണ്ടിലേക്ക് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കോതമംഗലം സീഡ് സൊസൈറ്റി വഴി പണം നഷ്ടമായ എല്ലാവരേയും ചേർത്ത് എത്രയും പെട്ടെന്ന് പോലീസിൽ പരാതി നൽകുമെന്ന് സീഡ് സെക്രട്ടറി പറഞ്ഞു.

You May Also Like

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

NEWS

കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...

CRIME

കോതമംഗലം : വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. കുളപ്പുറം മാടവന ജോഷി (48) യെയാണ് ശിക്ഷിച്ചത്. 2024 ഏപ്രിൽ മാസത്തിൽ രജിസ്റ്റർ...

CRIME

കോതമംഗലം : വിസ തട്ടിപ്പ് കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോതമംഗലം മാതിരപ്പിള്ളി നീലംപുഴ വീട്ടിൽ തോമസ് എൻ ഐസക് (51), തമിഴ്നാട് തിരിച്ചിറപ്പിള്ളി ഒരയൂർ പ്രദീപ് കുമാർ (42) നെയുമാണ് കോതമംഗലം...

CRIME

കോതമംഗലം: തങ്കളം ബിഎസ് എൻഎൽ ഓഫീസിന്റെ കോംബൗഡിൽ നിന്നും മോഷണം നടത്തിയ തൃക്കാരിയൂർ  വില്ലേജ് മുണ്ടയ്ക്കപ്പടി പൂവത്തും ചോട്ടിൽ ബാപ്പുട്ടി മകൻ 40 വയസ്സുള്ള അബ്ദുൾ നാസർ , കീരംപാറ പുന്നേക്കാട് കുന്നുംപുറത്ത്...

CRIME

കോതമംഗലം : കോതമംഗലം പുതുപ്പാടിയിൽ അനധികൃത മണ്ണെടുപ്പ് ടിപ്പർലോറിയും , മണ്ണ് മാന്തി യന്ത്രവും പൊലീസ് പിടികൂടി. കോതമംഗം സി ഐ പി ടി ബിജോയി എസ് ഐ മൊയ്തീൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ്...

NEWS

കോതമംഗലം: സാറാമ്മ വധത്തിൻ്റെ ഭീതി വിട്ടുമാറുന്നതിന് മുൻപേ വീണ്ടും പിണ്ടിമനയും ചേലാടും പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിക്കൽ ജനം പരിഭ്രാന്തിയിൽ. പൊലിസ് പ്രതിയുടെ സിസിടിവ ദ്യശ്യം പുറത്ത് വിട്ടു. അന്വേഷണം ഊർജിതമാക്കിയതായി കോതമംഗലം...

CRIME

കോതമംഗലം : വീടിൻ്റെ സിറ്റൗട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ. കാലാമ്പൂർ വാരാപ്പിള്ളി മാലിൻ ബേബി കുര്യാക്കോസ് (66)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ 21 ന് പകൽ 11...

NEWS

കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ കോതമംഗലം ചെറുവട്ടൂർ സ്വദേശി ഹനീഫ് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വെള്ളി രാവിലെ 10 മണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ്...

CRIME

കോതമംഗലം: അനാശാസ്യ കേന്ദ്രത്തിൽ പരിശോധന നാല് പേർ അറസ്റ്റിൽ. തൃക്കാരിയൂർ നാഗഞ്ചേരി പള്ളിയ്ക്ക് സമീപം താമരക്കുടിയിൽ വീട്ടിൽ എൽദോസ് (44), ഇടപ്പള്ളി വെണ്ണല ആലിൻചുവട് സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം പൊരുവേലിൽ വീട്ടിൽ...

CRIME

കോതമംഗലം : കോതമംഗലത്ത് രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കോഴിപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃക്കാരിയൂർ, കരിങ്ങഴ തേർത്തനാക്കുടി  രമേശൻ (പപ്പാലു 56) , ഇരമല്ലൂർ നെല്ലിക്കുഴി ഇടപ്പാറ...

error: Content is protected !!