കോതമംഗലം : വീടിൻ്റെ സിറ്റൗട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ. കാലാമ്പൂർ വാരാപ്പിള്ളി മാലിൻ ബേബി കുര്യാക്കോസ് (66)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ 21 ന് പകൽ 11 മണിയോടെ രാമല്ലൂരുള്ള വീട്ടിൽ അതിക്രമിച്ചു കറിയാണ് പ്രതി മൊബൈൽ എടുത്തത്. 22 ന്പുലർച്ചെ കാലാമ്പൂർ വച്ച് പ്രതിയെ ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു . പ്രതിയുടെ പക്കൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തു കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴ സബ് ജയിലിൽ റിമാന്റ് ചെയ്തു.